|    Sep 19 Wed, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംപിമാരുടെ ജനപ്രീതി: ബിജെപി മൂല്യനിര്‍ണയത്തിനൊരുങ്ങുന്നു

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനു മുമ്പായി ഡല്‍ഹിയിലെ ബിജെപി എംപിമാരുടെ ജനസമ്മതി പരിശോധിക്കാന്‍ സര്‍വേക്കൊരുങ്ങി ബിജെപി. സംസ്ഥാനത്ത് ബിജെപിക്ക് ഏഴ് എംപിമാരാണുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയം കൂടി മുന്നില്‍ കണ്ടാണ് പാര്‍ട്ടി സര്‍വേക്കൊരുങ്ങുന്നത്. സീറ്റുകള്‍ നിലനിര്‍ത്താന്‍ പറ്റുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്. സപ്തംബര്‍ ആദ്യം സ്വകാര്യ ഏജന്‍സി വഴിയാണ് സര്‍വേ നടത്തുകയെന്ന് സംസ്ഥാനത്തെ ബിജെപി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എംപിമാരുടെ ജനസമ്മതി മാത്രമല്ല, ബിജെപി സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും എത്രമാത്രം കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ പ്രതിനിധികള്‍ ഓരോ മണ്ഡലത്തിലും നടപ്പാക്കി എന്നതു കൂടി പരിശോധിക്കുന്നതാവും സര്‍വേയെന്നും പാര്‍ട്ടി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss