|    Jul 25 Tue, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ‘ഇന്ത്യ 2047’ പദ്ധതി രേഖ പുറത്തിറക്കി

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ഇന്ത്യ 2047ന്റെ ഭാഗമായുള്ള പദ്ധതി രേഖ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ രേഖ പ്രകാശനം ചെയ്തു. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുകയും അവര്‍ക്കു തുല്യ വളര്‍ച്ച ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഒരു രാജ്യം പരിഷ്‌കൃത രാഷ്ട്രമായി മാറുകയുള്ളൂവെന്നു രേഖ പ്രകാശനം ചെയ്തു കൊണ്ട് സംസാരിച്ച രജീന്ദര്‍ സച്ചാര്‍ പറഞ്ഞു.
എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനമാണ് ഇന്ത്യ പോലൊരു രാജ്യത്തിന് അഭികാമ്യമെന്നു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച പ്രഫ. അമിതാഭ് കുണ്ടു വ്യക്തമാക്കി. ചൈനയോട് മല്‍സരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം നേടുന്നതില്‍ എല്ലാ വിഭാഗങ്ങളുടെയും തുല്യ വളര്‍ച്ച അത്യന്താപേക്ഷിതമാണ്. അതനാവശ്യമായ നയരൂപീകരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി സാമൂഹിക നീതി ബലി കൊടുക്കേണ്ടി വരുന്നതു വലിയ വെല്ലുവിളിയാണെന്ന് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകല്‍ച്ച ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമൂഹം അസന്തുലിത വികസനത്തിന്റെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊജക്ട് പ്രവര്‍ത്തന റിപോര്‍ട്ട് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി മുഹമ്മദ് റാഫി അവതരിപ്പിച്ചു.
മൗലാനാ മുഹമ്മദ് വലി റഹ്മാനി, ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം, കമാല്‍ ഫാറൂഖി, ഇ അബൂബക്കര്‍, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, പ്രഫ. പി കോയ, ഡോ. ഫക്രുദ്ധീന്‍ അഹ്മദ്, പ്രഫ. ശക്കീല്‍ സമദാനി, അബ്ദുല്‍ വാഹിദ് സേഠ്, ഡോ. ലുബ്‌ന സര്‍വത്ത്, അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, നാവേദ് അഹ്മദ്, പ്രഫ. എസ് സുമയ്യ, പ്രഫ. നിശാത്ത് ഖാലിദ പര്‍വീന്‍, നയ്‌നാര്‍ സുല്‍ത്താന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക