|    Nov 19 Mon, 2018 7:09 pm
FLASH NEWS

എംടി കഥകളിലെ കണ്ണാന്തളി പൂവിന് നരിമാളന്‍ കുന്നില്‍ പുനര്‍ജനി

Published : 24th September 2017 | Posted By: fsq

 

സി കെ ശശി പച്ചാട്ടിരി

ആനക്കര: എംടി കഥകളില്‍ സൗരഭ്യംപരത്തിയ കണ്ണാന്തളി പൂവിന് നരിമാളന്‍ കുന്നത്ത് പുനര്‍ജനി. കഥകളില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് സൗരഭ്യം പരത്തിയ കണ്ണാന്തളി പൂവ് മുന്‍പ് വള്ളുവനാടന്‍ ഗ്രാമത്തിലെ സുന്ദരകാഴ്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂവ് കാണാനില്ലാതായയെന്ന് എംടിതന്നെ പല ലേഖനങ്ങളിലും സങ്കടപ്പെട്ടിരുന്നു. അപൂര്‍വമായിമാത്രം കാണുന്ന ഈ ചെടി ഓണദിനങ്ങളോട് ചേര്‍ന്നാണ് നരിമാളന്‍ കുന്നില്‍ പൂത്തത്. എംടിയയുടെ കഥകളിലെ എക്കാലത്തോയും ഒരിടം കൂടിയാണ് പച്ചപ്പ് നിറഞ്ഞ നരിമാളന്‍ കുന്ന്. പുത്തരിയുടെ മണവും വെള്ളയില്‍ വൈലറ്റ് കളര്‍ന്ന ചന്തവും പൂവിനെ മറ്റുപൂക്കളില്‍ നിന്ന് വേറിട്ടതാക്കുന്നു. ചരലും നീര്‍ വാര്‍ച്ചയുമുളള കുന്നില്‍ ചെരുവില്‍ മാത്രമാണ്  ഇതിനെ കണ്ടുവരാറുള്ളൂ. മുന്‍ കാലങ്ങളില്‍ എംടി കഥകളില്‍ പറയുന്ന താണിക്കുന്ന്, പറക്കുളം കുന്ന്, നരിമാളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കത്താ ദൂരത്തോളം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. എന്നാല്‍ രണ്ടോ മൂന്നോ ചെടികള്‍മാത്രമാണ് ഇപ്പോഴിവിടെ പൂവ്വിട്ട് നില്‍ക്കുന്നത്. കല്ലുവെട്ടിയും മണ്ണെടുത്തും പ്രകൃതി രമണീയമായ കുന്നുകള്‍ നശിപ്പിക്കപ്പെട്ടതോടെ അപൂര്‍വമായി കണ്ടിരുന്ന പല ചെടികളും അപ്രത്യക്ഷമായി. ഒരു കാലത്ത് നൂറുകണക്കിന് ഞാവല്‍ മരങ്ങളും വിവിധ തരം ചെടികളുമായി പ്രകൃതി സ്‌നേഹികള്‍ക്ക് ഏറെ ഇഷ്ടമായിരുന്ന നരിമാളന്‍ കുന്നും നശോന്മുഖമായി കൊണ്ടിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss