|    Sep 21 Fri, 2018 5:56 pm
FLASH NEWS

എംടിയും കമലും ഭാരതീയര്‍: യൂത്ത് കോണ്‍ഗ്രസ്‌

Published : 16th January 2017 | Posted By: fsq

 

കൊല്ലം: ഭാരത സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം രചനകളിലൂടെയും അഭ്രപാളികളിലൂടെയും ആവിഷ്‌ക്കരിച്ച യഥാര്‍ത്ഥ ഭാരതീയരാണ് എംടിയും കമലുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്.ഭാരത ചരിത്രത്തെ വളച്ചൊടിച്ച് യഥാര്‍ത്ഥ ദേശീയതയെ അപകടത്തിലാക്കാനാണ് ഫാസിസ്റ്റുകളുടെ ശ്രമം. ഇതിന്റെ ഭാഗമാണ് മോദി അധികാരത്തില്‍ വന്നതുമുതല്‍ സാഹിത്യകാരന്മാരേയും എഴുത്തുകാരന്മാരേയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ദ്രോഹിക്കുകയും പാകിസ്ഥാനിലേക്ക് ആട്ടിപ്പായിക്കാനുള്ള ശ്രമം നടത്തുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോകം ഇന്ത്യയെ അറിയുന്നത് ഗാന്ധിജിയുടെ നാടെന്ന നിലയിലാണ്. മോദിയുടെ നാടാണ് ഭാരതം എന്ന് മാറ്റാനുള്ള ബിജെ.പി തന്ത്രം ഹിറ്റ്‌ലറെ അനുസ്മരിപ്പിക്കുന്നതാണെന്നും ഹിറ്റ്‌ലറുടെ ദേശീയവാദം ഇന്ത്യയിലും മോദി നടപ്പാക്കുകയാണെന്നും കാലത്തിന്റെ ചവിറ്റുകൊട്ടയില്‍ ഹിറ്റ്‌ലറെപോലെ മോദി പതിക്കുന്നകാലം വിദൂരമല്ലെന്നും യൂത്ത് കോണ്‍ഗ്രസ്സ് അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരേ എംടിയ്ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വസന്തം മറയുംമുമ്പേ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കൂട്ടായ്മ ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. അഡ്വ. വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു. അനീഷ് പടപ്പക്കര, കോതേത്ത് ഭാസുരന്‍, ഒ ബി രാജേഷ്, ഷെമീര്‍ ചാത്തിനാംകുളം, ഉളിയക്കോവില്‍ ഉല്ലാസ്, എംഎസ് സിദ്ദീഖ്, ബിനോയ് ഷാനൂര്‍, അജു ചിന്നക്കട, ഷാന്‍ വടക്കേവിള, ഹര്‍ഷാദ്, ശാലു, രാജീവ് പാലത്തറ, മുനീര്‍ ബാനു, സുദര്‍ശന്‍, സക്കീര്‍, ഷെഹീര്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss