|    Dec 11 Mon, 2017 7:52 am
Home   >  Kerala   >  

എംടിഎം തട്ടിപ്പിന് പിന്നില്‍ റൊമാനിയക്കാരെന്ന് സ്ഥിരീകരണം

Published : 9th August 2016 | Posted By: mi.ptk

atm-fruad

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിടി എടിഎം കൗണ്ടറില്‍ നടന്ന തട്ടിപ്പിന് പിന്നില്‍ റൊമാനിയക്കാരെന്ന് സ്ഥിരീകരണം.എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചനടത്താന്‍ ഉപയോഗിച്ച ഉപകരണം ഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കേസന്വേഷണത്തിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്ത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനായി മുംബൈയിലേയ്ക്ക് തിരിച്ച സംഘം കേന്ദ്ര ഏജന്‍സിയുടെ സഹായവും തേടും.
image

ഇന്നലെയാണ് തിരുവനന്തപുരത്തെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് അമ്പതോളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. ആധുനിക സാങ്കേതി വിദ്യ ഉപയോഗിച്ച് പിന്‍ നമ്പറും എടിഎം ബാര്‍ കോഡും ചോര്‍ത്തിയാണ് പണം കവര്‍ന്നത്. പലരില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നതായി പോലീസ് പറഞ്ഞു. തലസ്ഥാനത്തെ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം തുടങ്ങിയിടങ്ങളിലെ എസ്ബിടി, എസ്ബിഐ എടിഎം കൗണ്ടറുകളില്‍ നിന്ന് ഇടപാട് നടത്തിയവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. പണം പിന്‍വലിച്ച ശേഷം അക്കൗണ്ടില്‍ മൊബൈല്‍ ഫോണിലേയ്ക്ക് എസ്എംഎസ് വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഉപഭോക്താക്കളറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക