|    Aug 19 Sat, 2017 2:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംജി : ഹാരിസിനെ പുനര്‍നിയമിക്കാന്‍ തീരുമാനം

Published : 12th August 2017 | Posted By: fsq

 

കോട്ടയം: എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഡോ. വി സി ഹാരിസിന് പുനര്‍നിയമനം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഡോ. വി സി ഹാരിസ് സര്‍വകലാശാലയിലെ നാക് ടീം സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിച്ചുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വകുപ്പുമേധാവി സ്ഥാനത്തുനിന്നു താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. ഡോ. ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ യൂനിവേഴ്‌സിറ്റി കാംപസില്‍ വിദ്യാര്‍ഥികളുടെ വിവിധ പ്രക്ഷോഭ പരിപാടികളാണ് നടന്നത്. ഇന്നലെ നടന്ന യോഗത്തില്‍ ഡോ. എ  എം തോമസ് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് ഹാരിസിന് അനുകൂലമായി. ഈ റിപോര്‍ട്ട് ഐകകണ്‌ഠ്യേന പാസാക്കിയാണ് ഡോ. ഹാരിസിനെ പുനര്‍നിയമിക്കാന്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക