|    Sep 26 Wed, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എംജി വിസി ഡോ. ബാബു സെബാസ്റ്റ്യന്‍ ഇന്ന് പടിയിറങ്ങുന്നു

Published : 31st August 2018 | Posted By: kasim kzm

കോട്ടയം: നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നു ഡോ. ബാബു സെബാസ്റ്റ്യന്‍ ഇന്ന് പടിയിറങ്ങുന്നു. 2014 സപ്തംബര്‍ ഒന്നിനാണ് ഡോ. ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സലറായി എംജിയില്‍ നിയമിതനായത്.
പാലാ സ്വദേശിയായ ബാബു സെബാസ്റ്റ്യന്‍ കേരളാ കോണ്‍ഗ്രസ് (എം) നോമിനിയായിരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനല്‍ ടെക്‌നോളജീസ് ഡയറക്ടറായിരിക്കെയാണ് ഡോ. ബാബു സെബാസ്റ്റ്യന്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ചുമതലയേറ്റത്.
കേരളത്തിലെ മികച്ച സര്‍വകലാശാലാ പട്ടം, നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ്, ശാസ്ത്ര ഗവേഷണത്തില്‍ ഇന്ത്യയില്‍ എട്ടാം സ്ഥാനം, കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സര്‍വകലാശാല പ്രവര്‍ത്തന മികവില്‍ ഇന്ത്യയില്‍ 34ാം സ്ഥാനം, കേന്ദ്രത്തിന്റെ 1,000 കോടി രൂപയുടെ ധനസഹായ അര്‍ഹത, കേരള ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയ അഞ്ചുകോടിയുടെ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാനായത് ഡോ. ബാബു സെബാസ്റ്റ്യന്‍ വിസിയായ കാലയളവിലാണ്.
എന്നാല്‍, നിരവധി വിവാദങ്ങള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss