|    Jul 23 Mon, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംജി വിസിയെ നീക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി

Published : 8th November 2017 | Posted By: fsq

 

കൊച്ചി: എംജി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്റ്യന് തല്‍സ്ഥാനത്ത് തുടരാന്‍ മതിയായ യോഗ്യതയില്ലെന്നും വിസിയായി തുടരുന്നത് തടയണമെന്നുമാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും എംജി സര്‍വകലാശാലയുടെയും വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹരജി ഈ മാസം 27ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. യുജിസി നിര്‍ദേശങ്ങളനുസരിച്ച് സര്‍വകലാശാല സംവിധാനത്തില്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ അധ്യാപക പരിചയമുള്ള പ്രഫസറെ വിസിയായി നിയമിക്കാമെന്ന് പറയുന്നു. എന്നാല്‍, ഡോ. ബാബു സെബാസ്റ്റ്യന്‍ സര്‍വകലാശാലയില്‍ പഠിപ്പിച്ചിട്ടില്ലെന്നും പ്രൈവറ്റ് എയ്ഡഡ് കോളജിലെ അസോ. പ്രഫസര്‍ മാത്രമായിരുന്നെന്നും ടി ആര്‍ പ്രേംകുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss