|    Apr 23 Sun, 2017 3:28 pm
FLASH NEWS

എംജി റോഡ് നവീകരണം; വിജിലന്‍സ് കേസില്‍ നിന്ന് തടിയൂരാന്‍ കരാറുകാരന്റെ പൊടിക്കൈ

Published : 28th November 2016 | Posted By: SMR

കാസര്‍കോട്: 25 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ മെയ് മാസം നടത്തിയ എംജി റോഡ് നവീകരണത്തില്‍ അഴിമതിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ് റീ ടാറിങ് നടത്തി തടിയൂരാന്‍ കരാറുകാരന്റെ ശ്രമം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റോഡിന്റെ ടാര്‍ ഇളകിയ ഭാഗത്ത് അല്‍പം ടാറും പൊടി മെറ്റലും ഉപയോഗിച്ച് കുഴികളടച്ച് മുകളില്‍ കരിങ്കല്‍ പൊടി വിതറി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിച്ചത്. രാത്രി 10ന് ശേഷമായിരുന്നു തകൃതിയായി പണി നടത്തിയത്. ടാറിങ് നടത്താത്ത പല സ്ഥലങ്ങളിലും കരിങ്കല്‍ പൊടി വിതറിയതായും പരാതിയുണ്ട്. കഴിഞ്ഞ മേയ് മാസം നടത്തിയ ടാറിങില്‍ കൃത്രിമം ഉണ്ടെന്ന് കാണിച്ചു ഒരു പൊതു പ്രവര്‍ത്തകന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച വിജിലന്‍സിന് ക്രമക്കേട് ബോധ്യപ്പെടുകയും കരാറുകാരന് പണം നല്‍കരുതെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എംജി റോഡില്‍ കരാറുകാരന്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ പേരിന് അറ്റകുറ്റപ്പണി നടത്തിയത്. ജെല്ലി പൊടി വിതറിയതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പൊടിപടലം ദുരിതമായിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day