|    Mar 30 Thu, 2017 10:21 pm
FLASH NEWS

എംജി യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു; പരീക്ഷാ ഫലങ്ങള്‍ വൈകുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം

Published : 2nd July 2016 | Posted By: SMR

കോട്ടയം: പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ കാലതാമസം നേരിടുന്നതില്‍ ഇന്നലെ ചേര്‍ന്ന് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഉദ്കണ്ഠ രേഖപ്പെടുത്തി. പരീക്ഷാ ഫലങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കി. പരീക്ഷഫലങ്ങള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ ഒരാഴ്ചയ്ക്കകം സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യാന്‍ പരീക്ഷാ കണ്‍ട്രോളറോട് യോഗം ആവശ്യപ്പെട്ടു.
ഐഐആര്‍ബിഎസിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് ചെയ്യാന്‍ ഡോ. കൃഷ്ണദാസ് കണ്‍വീനറായി അഞ്ചംഗ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി.
സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍മാരായി അഡ്വ. പി കെ. ഹരികുമാര്‍ (സ്റ്റാഫ്), പ്രഫ. ടോമിച്ചന്‍ ജോസഫ് (അഫിലിയേഷന്‍ ആന്റ് അപ്രൂവല്‍), ഡോ. ആര്‍ പ്രഗാഷ് (എക്‌സാമിനേഷന്‍സ്), ഡോ. പി കെ പത്മകുമാര്‍ (സെല്‍ഫ് ഫിനാന്‍സിങ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്), പ്രഫ. പ്രവീണ്‍ കൂമാര്‍ വി എസ് (ബിസിനസ്), കെ ഷറഫുദ്ദീന്‍ (ഫിനാന്‍സ്), ഡോ. എസ് സുജാത (റിസര്‍ച്ച്), ഡോ. എ ജോസ് (ലീഗല്‍), ഡോ. എം എസ് മുരളി (സ്റ്റുഡന്റ്‌സ് ഗ്രിവന്‍സ് ആന്റ് വെല്‍ഫെയര്‍), ഡോ. കൃഷ്ണദാസ് കെ (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്), ഡോ. അജി സി പണിക്കര്‍ (അക്കാഡമിക് അഫയേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.പരിഷ്‌കരിച്ച പാഠ്യപദ്ധതിയെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ പുതുക്കിയ സിലബസ് നടപ്പാക്കുന്നത് തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചു.
നിലവിലുള്ള സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ. വര്‍ഗീസ് ആന്റ് ജേക്കബ് സമര്‍പ്പിച്ച രാജി സിന്‍ഡിക്കേറ്റ് സ്വീകരിക്കുകയും പകരം സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സിലായി അഡ്വ. അശോക് എം ചെറിയാനെയും, ലീഗല്‍ അഡൈ്വസറായി അഡ്വ. വി കെ സത്യവാന്‍ നായരെയും നിയമിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കേരള ഹൈക്കോടതി വിധിയ്ക്ക് വിധേയമായിട്ടായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചു.കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ സിന്‍ഡിക്കേറ്റ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day