|    Jan 22 Sun, 2017 5:50 pm
FLASH NEWS

എംജി : പുതിയ കോളജുകളും കോഴ്‌സുകളും; ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

Published : 17th July 2016 | Posted By: SMR

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം പുതിയ കോളജ്/കോഴ്‌സുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഇന്നലെ ചേര്‍ന്ന എംജി സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ക്രമക്കേടുകള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ കണ്‍വീനറായി ആറംഗ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. പരീക്ഷാ നടത്തിപ്പ് സമയബന്ധിതവും കുറ്റമറ്റതുമായി നടത്തുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി സിന്‍ഡിക്കേറ്റ് പരീക്ഷാ കമ്മിറ്റിയെ ചുമതലപ്പെടുത്തുവാനും, നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിനുമായി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും.
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍, സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളും. വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവ് പരിഹരിക്കുവാനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് നടപടിയെടുക്കും.ജൂലൈ 16 വരെ ഫലം പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അവാര്‍ഡു ചെയ്യുന്നതിനും തീരുമാനിച്ചു.
സിന്‍ഡിക്കേറ്റ് പ്രതിനിധിയായി കെ ഷറഫുദ്ദീനെ യോഗം തിരഞ്ഞെടുത്തു. യോഗത്തില്‍ വിസി ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക