|    Jan 25 Wed, 2017 12:57 am
FLASH NEWS

എംജി ജൈവകൃഷി പ്രചാരണ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 1st October 2016 | Posted By: Abbasali tf

കോട്ടയം: എംജി സര്‍വകലാശാലയുടെ അന്തര്‍ സര്‍വകലാശാല ജൈവകൃഷിപഠനകേന്ദ്രം നാഷനല്‍ സര്‍വീസ് സ്‌കീം, കേരള ജൈവകര്‍ഷക സമിതി എന്നിവയുമായി സഹകരിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും കോളജ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ജൈവകൃഷി പ്രചാരണ പരിശീലന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും.  രാവിലെ 8.30ന് കോട്ടയം സിഎംഎസ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട എംജി സര്‍വകലാശാലയിലെ ഡോ. കെ സാബുക്കുട്ടനേയും ജൈവകൃഷിയുടെ പ്രചാരണത്തിനും വ്യാപനത്തിനുമായി നല്‍കിയ സമഗ്രസംഭാവനകള്‍ക്കായി പ്രശസ്ത ജൈവകൃഷി വിദഗ്ധന്‍ കെ വി ദയാലിനേയും ആദരിക്കും. അന്തര്‍സര്‍വകലാശാല ജൈവകൃഷി കേന്ദ്രം ഡയറക്ടറും രജിസ്ട്രാറുമായ എം ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എ ജോസ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, സിഎംഎസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റോയി സാം ഡാനിയല്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ സുമ ഫിലിപ്പ്, ഡോ. കെ സാബുക്കുട്ടന്‍, വി അശോക് കുമാര്‍ (പത്രാധിപര്‍ : ഒരേ ഭൂമി ഒരേ ജീവന്‍)  സംസാരിക്കും.ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടിയും ഉണ്ടായിരിക്കും. പരിപാടിയില്‍ ജൈവ കൃഷിരീതികളെപ്പറ്റി ജൈവ കര്‍ഷക സമിതി പ്രസിഡന്റ് കെ. ചന്ദ്രനും, ഓര്‍ഗാനിക് ഫാമിങ് സൊസൈറ്റിയിലെ വിവി വിജീഷും ക്ലാസുകള്‍ നയിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക