|    Aug 23 Wed, 2017 12:13 am
FLASH NEWS

എംജിയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്‌

Published : 4th August 2017 | Posted By: fsq

 

കോട്ടയം: എംജി സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പിനിടെ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റും തേവര എസ്എച്ച് കോളജില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ അലോഷ്യസ് സേവ്യറിന്റെ തലയ്ക്ക്് സംഘര്‍ഷത്തിനിടെ അടിയേറ്റു. തലയ്ക്കു പരിക്കേറ്റ അലോഷ്യസിനെ കോട്ടയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കമ്പിവടികൊണ്ട് ആക്രമിച്ചതെന്നു കെഎസ്‌യു ആരോപിച്ചു. വ്യാപകമായി അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ കെഎസ്‌യു കൗണ്‍സിലര്‍മാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും വീടുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്യൂവില്‍ നിന്ന പലരെയും വോട്ട് ചെയ്യാന്‍ എസ്എഫ്‌ഐക്കാര്‍ അനുവദിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം, അക്രമത്തില്‍ പങ്കില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നു. പരാജയഭീതിയില്‍ കെഎസ്‌യു മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. സമാധാനാന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പു നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ അലോഷ്യസിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി ജോസഫ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജന. സെക്രട്ടറി ജോബോയ് ജോര്‍ജ്, ടോമി പുളിമാന്‍തുണ്ടം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക