|    Jan 24 Tue, 2017 6:32 am

എംജിയില്‍ എല്‍എല്‍ബി സായാഹ്ന കോഴ്‌സ്: ബാര്‍ കൗണ്‍സിലിനോട് ഇളവ് ആവശ്യപ്പെടും

Published : 7th October 2016 | Posted By: SMR

കോട്ടയം: എംജി യൂനിവേഴ്‌സിറ്റി ലീഗല്‍ തോട്ട് നടത്തുന്ന ത്രിവല്‍സര എല്‍എല്‍ബി സായാഹ്ന കോഴ്‌സില്‍ 30 വയസ്സിനു മുകളിലുള്ളവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ഇക്കാര്യത്തില്‍ ഈ വര്‍ഷം ഇളവ് ആവശ്യപ്പെടുമെന്നു വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍.
എന്നാല്‍, അടുത്തവര്‍ഷം മുതല്‍ പ്രവേശനം 30 വയസ്സിനു താഴെയുള്ളവര്‍ക്കായി പരിമിതപ്പെടുത്താനാണ് സര്‍വകലാശാല ആലോചിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സാധാരണ നിലയില്‍ ജൂണില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു സപ്തംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കുന്നതായിരുന്നു രീതി.
ഇത്തവണയും പതിവുപോലെ ജൂണില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തി 50 പേരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് 30 വയസ്സിനു മുകളിലുള്ളവരെ കോഴ്‌സില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയത്. തുടര്‍ന്നു പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബാര്‍ കൗണ്‍സിലിന്റെ നിര്‍ദേശം അന്നുതന്നെ ലീഗല്‍ തോട്ട് വിഭാഗം വൈസ് ചാന്‍സിലര്‍ക്കു കൈമാറുകയും ചെയ്തു.
എന്നാല്‍, തീരുമാനമുണ്ടാവാതിരുന്നതിനാല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക