|    Dec 13 Thu, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംജിആര്‍-ജയലളിത അനുസ്മരണച്ചടങ്ങില്‍ മോദിക്ക് ക്ഷണം

Published : 25th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാരായ എം ജി രാമചന്ദ്രനെയും ജെ ജയലളിതയെയും അനുസ്മരിക്കുന്ന ചടങ്ങുകളില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി കെ പളനിസ്വാമിയാണ് ഇക്കാര്യമറിയിച്ചത്.ജൂലൈ 17ന് തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയുടെ ഛായാപടം സ്ഥാപിക്കുന്ന ചടങ്ങും ഡിസംബറില്‍ അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ 100ാം ജന്‍മവാര്‍ഷികാഘോഷത്തിന്റെ സമാപനച്ചടങ്ങുമാണു നടക്കാന്‍ പോവുന്നത്. രണ്ടു പരിപാടികളിലും പങ്കെടുക്കണമെന്നഭ്യര്‍ഥിച്ച് പളനിസ്വാമി നരേന്ദ്രമോദിക്കു കത്തയച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss