|    Jul 19 Thu, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംജിആര്‍ ജന്മശതാബ്ദി ആഘോഷം : വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്‌

Published : 28th September 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെ സ്ഥാപകന്‍ എം ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദം ചെലുത്തരുതെന്നു തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ എസ് വൈദ്യനാഥന്‍, ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ചേഞ്ച് ഇന്ത്യ എന്ന സര്‍ക്കാരിതര സംഘടനയാണ് പൊതു താല്‍പര്യ ഹരജി നല്‍കിയത്. അന്തരിച്ച മുഖ്യമന്ത്രി എംജിആറിന്റെ നൂറാം ജന്മവാര്‍ഷിക പരിപാടി സംസ്ഥാന സര്‍ക്കാരാണ് സംഘടിപ്പിക്കുന്നത്. പരിപാടികളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്നു നിര്‍ദേശിച്ച്   ചീഫ് സെക്രട്ടറി, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss