|    Jun 21 Thu, 2018 3:53 pm
FLASH NEWS

എംഐസി ഒരുങ്ങി ; സംസ്ഥാന ഇസ്‌ലാമിക് കലാമേള ഇന്നു തുടങ്ങും

Published : 12th May 2017 | Posted By: fsq

 

ചട്ടഞ്ചാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് ഇസ്‌ലാമിക് കലാമേള ഇന്ന് മുതല്‍ 14 വരെ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ സി എം ഉസ്താദ് നഗറില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷ്വദീപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മൂവായിരത്തോളം മല്‍സരാര്‍ഥികള്‍ മാറ്റുരക്കും. 60 ഇനങ്ങളിലുള്ള മല്‍സരം എട്ടു വേദികളിലായാണ് നടക്കുന്നത്.ഇന്ന് വൈകിട്ട് നാലിന് ഖാസി ത്വാഖ അഹമ്മദ് മൗലവി പതാക ഉയര്‍ത്തും. കലാമേള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി കെ എം സാദിഖ് മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്‌ല്യാര്‍ മുഖ്യാതിഥിയായിരിക്കും. ഡോ.ബഹാഹുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം എ ഖാസിം മുസ്്‌ല്യാര്‍ സംബന്ധിക്കും. നാളെ രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലാമല്‍സരം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി സംസാരിക്കും. 14ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിക്കും. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഖാസി പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്്‌ല്യാര്‍, ഇ കെ മഹമൂദ് മുസ്്‌ല്യാര്‍ സംബന്ധിക്കും.മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സില്‍ ആദ്യമായി നടക്കുന്ന ഇസ്്‌ലാമിക് കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ യു എം അബ്ദുര്‍റഹ്്മാന്‍ മൗലവി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss