|    Mar 25 Sat, 2017 9:34 am
FLASH NEWS

എംഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു

Published : 10th August 2016 | Posted By: SMR

മുംബൈ: അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ഉള്‍പ്പെടെ ആറ് പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനസ്ഥാപിച്ചു. ഇതോടെ സ്വന്തം പേരും ചിഹ്നവും ഉപയോഗിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് അടക്കം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്കു മല്‍സരിക്കാനാവും. ആദായനികുതി റിട്ടേണും ഓഡിറ്റിങ് രേഖകളും സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു കഴിഞ്ഞമാസമാണ് ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഇതിനെതിരേ പാര്‍ട്ടികള്‍ അപ്പീല്‍ നല്‍കിയിരുന്നു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക