|    Feb 24 Sat, 2018 5:30 pm

എംഐഇടി സമരം : പിന്തുണയുമായി പ്രദേശവാസികളുടെ റാലികുന്ന

Published : 15th May 2017 | Posted By: fsq

 

മംഗലം: മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ിനീയറിങ് ആന്റ്‌ടെക്‌നോളജി(എംഐഇടി) യില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മര്‍ക്കസ് മുഖ്യകവാടത്തിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശ വാസികള്‍ റാലി നടത്തി. പാലക്കല്‍ പെട്രോള്‍ പമ്പിനടുത്തു നിന്നും തുടങ്ങിയ റാലിക്ക് റസാഖ് കാരന്തുര്‍, സി ഗഫൂര്‍, സി സോമന്‍ , ബഷീര്‍മാസ്റ്റര്‍, തെക്കയില്‍ സിദ്ധീഖ് നേതൃത്വം നല്‍കി. അശോകന്‍ കല്ലറമ്മല്‍ യോഗം ഉദ്—ഘാടനം ചെയ്തു. റസാഖ് കാരന്തുര്‍ അധ്യക്ഷത വഹിച്ചു. നിരാഹാരം കിടക്കുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതിയില്‍ യോഗം ഉത്—കണ്ഠ രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക്് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെട്ടു പരിഹാരം കാണാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും  റസിഡന്‍സ് അസോസിയേഷനുകളെയും പ്രതിനിധീകരിച്ചു അന്‍വര്‍ സാദത്, ജബ്ബാര്‍ഹാജി, ഖാദര്‍ മങ്കട, മൊയിദീന്‍കോയ, റഷീദ് കാരന്തുര്‍, പുത്തലത് ദാസന്‍, സമര സമിതി കണ്‍വീനര്‍ നൗഫല്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss