|    Oct 22 Mon, 2018 5:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

എംഎസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

Published : 20th September 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. ഇത്തവണ ധോണിയുടെ പേരു മാത്രമാണ് ബിസിസിഐ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.  രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മഭൂഷണിനായി ബിസിസിഐ ഭാരവാഹികള്‍ ഏകകണ്ഠമായാണ് ധോണിയെ തിരഞ്ഞെടുത്തതെന്നാണ് വിവരം.
രണ്ട് ലോകകപ്പ് കിരീടങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച താരമാണ് ധോണിയെന്ന് ബിസിസിഐ ആക്ടിംങ് പ്രസിഡന്റ് സി കെ ഖന്ന പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ധോണിയുടെ സ്ഥാനമെന്നും ധോണിയാണ് പുരസ്‌കാരത്തിന് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ  രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും പത്മ ശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ധോണിയെ ആദരിച്ചിട്ടുണ്ട്. സചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി കെ നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.
ഇന്ത്യക്കുവേണ്ടി 90 ടെസ്റ്റിലും 303 ഏകദിനത്തിലും 78 ട്വന്റിയിലും പാഡണിഞ്ഞിട്ടുള്ള ധോണിയുടെ കീഴില്‍ 2011ലെ ഏകദിന ലോകകപ്പിലും 2007ലെ ട്വന്റി ലോകകപ്പിലുമാണ് ഇന്ത്യ കിരീടം ചൂടിയത്.  ഏകദിനത്തില്‍ 9737 റണ്‍സും ടെസ്റ്റില്‍  4876 റണ്‍സും ട്വന്റിയില്‍ 1212 റണ്‍സുമാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലുമായി 16 സെഞ്ചുറികള്‍(ഏകദിനം10, ടെസ്റ്റ്6) നേടിയിട്ടുള്ള ധോണി കഴിഞ്ഞ ദിവസം ആസ്‌ത്രേലിയക്കെതിരെ അര്‍ധസെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ചിരുന്നു.
ടെസ്റ്റില്‍ 256 കാച്ചും 38 സ്റ്റംപിങും ഏകദിനത്തില്‍ 285 ക്യാച്ചും 101 സ്റ്റംപിങും ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും ധോണിയുടെ പേരിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss