|    Jul 19 Thu, 2018 5:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

എംഎസ്പി ഫുട്‌ബോള്‍ അക്കാദമി ഐലീഗിന്റെ ഭാഗമായി

Published : 26th September 2017 | Posted By: fsq

 

മലപ്പുറം: മലബാറിലെ പ്രമുഖ സ്‌പോര്‍ട്‌സ് സ്‌കുളായ എംഎസ്പിയുടെ ഫുട്‌ബോള്‍ അക്കാദമി ഐലീഗിന്റെ ഭാഗമായി മാറി. ഇന്നലെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളും എംഎസ്പി ഓഫീസര്‍മാരുമായ  ഐ എം വിജയന്‍, യു ഷറഫലി, കുരികേശ് മാത്യു എന്നിവര്‍ അക്കാദമിയുടെ ലോഗോ അനാഛാദനം ചെയ്തതോടെയാണ്  എംഎസ്പിയുടെ  അണ്ടര്‍-18, 15, 13 ടീമുകള്‍ ജൂനിയര്‍ ഐലീഗിലെത്തിയത്. മികച്ച സൗകര്യമൊരുക്കി അക്കാദമി ആരംഭിച്ചതിന് എഐഎഫ്എഫിന്റെ ടു സ്റ്റാര്‍ പദവിയും എംഎസ്പിക്ക് ലഭിച്ചിട്ടുണ്ട്.   അക്കാദമി തുടങ്ങാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നമെടുത്തിട്ടുണ്ടെന്ന് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്കാദമിക മികവിനൊപ്പം രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലും ഇടം നേടിയ എംഎസ്പിയാണ് ഏഴു വര്‍ഷമായി കേരളത്തെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പില്‍ മല്‍സരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss