|    May 23 Tue, 2017 5:11 am
FLASH NEWS

എംഎസ്എഫ്-എസ്എഫ്‌ഐ സംഘട്ടനം; 17 പേര്‍ക്കെതിരേ കേസ്

Published : 8th October 2016 | Posted By: Abbasali tf

പെരിയ: കുണിയയിലെ ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 17ഓളം പേര്‍ക്കെതിരെ ബേക്കല്‍ പോലിസ് കേസെടുത്തു.എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയംഗം കെ വി നിധിനിന്റെ (21) പരാതിയില്‍ ജംഷാദ്, മന്‍സൂര്‍, ഇര്‍ഫാന്‍ തുടങ്ങി 12 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും എംഎസ്എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് അനസിന്റെ (18) പരാതിയില്‍ നിധിന്‍, രാഗേഷ്, വിഷ്ണുഭഗത്, വിഷ്ണുനായര്‍, മുസമ്മില്‍ എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day