|    Mar 25 Sat, 2017 1:22 pm

എംഎസ്എഫ് ആശുപത്രിയില്‍ സ്‌ഫോടനം: 11 മരണം

Published : 17th August 2016 | Posted By: SMR

സന്‍ആ: വടക്കുപടിഞ്ഞാറന്‍ യമനിലെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹജ്ജാ പ്രവിശ്യയിലെ ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്. രോഗികളെ ഇവിട നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഹൂഥി നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. സര്‍ക്കാര്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയാണ് ആക്രമണത്തിനു പിന്നിലെന്ന് എംഎസ്എഫ് അധികൃതര്‍ ആരോപിച്ചു. ആശുപത്രികള്‍ക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഖേദകരമാണെന്നും ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക