|    Oct 15 Mon, 2018 4:49 pm
FLASH NEWS

എംഎസ്എം തൂലികയേന്തി പ്രതിഷേധം സംഘടിപ്പിച്ചു

Published : 8th September 2017 | Posted By: fsq

 

മലപ്പുറം: പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതില്‍ എംഎസ്എം മലപ്പുറം ജില്ലാ കമ്മിറ്റി തൂലികയേന്തി പ്രതിഷേധം സംഘടിപ്പിച്ചു. എതിര്‍ ശബ്ദങ്ങളെയും ജനാധിപത്യാവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് നീക്കം പൗരസമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് എംഎസ്എം ആവശ്യപ്പെട്ടു. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ രാജ്യത്തെ മതനിരപേക്ഷ ചേരി ജാഗ്രത പാലിക്കണം. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ചിന്തകരെയും എഴുത്തുകാരെയും വേട്ടയാടി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം അനുവദിക്കരുതെന്നും എംഎസ്എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം നഗരത്തില്‍ നടന്ന തൂലികയേന്തിയുള്ള പ്രതിഷേധ പ്രകടനത്തിന് എംഎസ്എം ഭാരവാഹികളായ ഹാസില്‍ മുട്ടില്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, സുഫിയാന്‍ അബ്ദുസ്സത്താര്‍, അദീദ് പൂനൂര്‍, ഹാഫിള് റഹ്മാന്‍ പുത്തൂര്‍, സഹീര്‍ വെട്ടം, ലുഖ്മാന്‍ പോത്തുകല്ല്, സയ്യിദ് ഉമര്‍ തങ്ങള്‍, ഡോ. റസീല്‍, ഉസാമ സി എ, നുഫൈല്‍ തിരൂരങ്ങാടി, അഡ്വ. നസീഹ്, അബ്്‌സര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss