|    Jan 17 Tue, 2017 12:24 pm
FLASH NEWS

എംഎല്‍എ വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗ തീരുമാനത്തിനെതിരേ പ്രതിഷേധം

Published : 26th August 2016 | Posted By: SMR

കരുനാഗപ്പള്ളി: ടൗണിലെ അനധികൃത പാര്‍ക്കിങ് കുരുക്ക് ഒഴിവാക്കാന്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗ തീരുമാനത്തിനെതിരേ നഗരസഭാ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ആലുംകടവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ താച്ചയില്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് തിരിച്ച് കല്ലുംമൂട്ടില്‍ കടവ് റോഡ് വഴി പോലിസ് സ്റ്റേഷന്‍ ഭാഗത്തുവന്ന് ദേശീയപാതയില്‍ പ്രവേശിക്കാന്‍ എടുത്ത തീരുമാനം പുനപരിശോധിച്ച് ഇപ്പോഴത്തെ സ്ഥിതി നിലനിര്‍ത്തണം. അല്ലാത്ത പക്ഷം കരുനാഗപ്പള്ളി ഗേള്‍സ്, ബോയ്‌സ്, ഗവ.മോഡല്‍ ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഈ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് സഹായകമായ ഹൈസ്‌കൂള്‍ ജങ്ഷന്‍ ഒഴിവാക്കുന്നത് ദുരിതവും പ്രയാസവും ഉണ്ടാക്കും. അതുപോലെ കഴിഞ്ഞ അനേകവര്‍ഷങ്ങളായി കരുനാഗപ്പള്ളി ഗവ. എച്ച് എസിന് മുന്‍വശം ദേശീയപാതയുടെ പടിഞ്ഞാറു വശത്ത് പ്രത്യേകം സ്റ്റാള്‍ കെട്ടി നടത്തിവരുന്ന സപ്ലൈക്കോയുടെ ഓണച്ചന്ത കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലുള്ള സപ്ലൈക്കോ ഹൈപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് നടത്താനുള്ള ആലോചനയും നടക്കുന്നതായി അറിയുന്നു. ഈ ഭാഗത്ത് ഓണച്ചന്ത പ്രവര്‍ത്തിച്ചാല്‍ സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓണസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണച്ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലത്തുതന്നെ ഓണച്ചന്ത പ്രവര്‍ത്തിപ്പിക്കുവാനുള്ള സത്വര നടപടി എംഎല്‍എയുടെയും നഗരസഭാ ചെയര്‍പേഴ്‌സന്റെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്ന് നഗരസഭാ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം കെ വിജയഭാനു അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക