|    Jul 22 Sun, 2018 2:37 pm
FLASH NEWS
Home   >  News now   >  

എംഎല്‍എ പരാതി കേട്ടില്ല; യുവാക്കള്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Published : 4th September 2017 | Posted By: shadina sdna

കരിംനഗര്‍: ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട പരാതി കേള്‍ക്കാന്‍ എംഎല്‍എ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് യുവാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു. തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എ രസമായി ബാലകൃഷ്ണയുടെ ഓഫിസിന് പുറത്താണ്  കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് യുവാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫിസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. അഞ്ച് മണിക്കൂര്‍ എംഎല്‍എയെ കാണാന്‍ കാത്തിരുന്ന ഇവരോട് എംഎല്‍എയെ കാണാന്‍ സാധിക്കില്ലെന്നു പറഞ്ഞതോടെയാണ് യുവാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss