|    Oct 18 Thu, 2018 4:10 am
FLASH NEWS

എംഎല്‍എ നല്‍കിയ ഓണസമ്മാനവുമായി സ്‌കൂള്‍ പാചക തൊഴിലാളികള്‍

Published : 11th September 2017 | Posted By: fsq

 

ആലത്തൂര്‍: എംഎല്‍എ നല്‍കിയ ഓണസമ്മാനവുമായാണ് ഇത്തവണ പാചക തൊഴിലാളികള്‍ വിദ്യാലയങ്ങളിലേക്കെത്തുക. ഓണാവധി കഴിഞ്ഞ് കുരുന്നുകള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനെത്തുന്ന തൊഴിലാളികള്‍ കിച്ചണ്‍ കോട്ടും തൊപ്പിയുമണിഞ്ഞായിരിക്കും തങ്ങളുടെ ജോലി ചെയ്യുക. കെ ഡി പ്രസേനന്‍ എംഎല്‍എയുടെ ആലത്തൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി യൂനിഫോം നല്‍കിയത്. 61 വിദ്യാലയങ്ങളിലെ 72 പേര്‍ക്കാണ് 2 ജോഡി കിച്ചണ്‍ കോട്ടും തൊപ്പിയും നല്‍കിയത്. ശുചിത്വത്തോടൊപ്പം ഐക്യവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓണത്തിനു മുന്‍പ് തന്നെ യൂനിഫോം ഇവര്‍ക്ക് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss