|    Dec 17 Sun, 2017 11:53 am
FLASH NEWS

എംഎല്‍എ, കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തി

Published : 14th July 2017 | Posted By: fsq

 

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ 11ാം വാര്‍ഡായ പറമ്പിക്കുളത്ത് നെന്മാറ നിയോജക മണ്ഡലം എംഎല്‍എ കെ ബാബു, ജില്ലാ കലക്ടര്‍ മേരിക്കുട്ടി വിവിധ വകുപ്പുകള്‍ സംയോജിച്ചുള്ള പരാതി അദാലത്ത് പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ വച്ച് നടന്നു. പറമ്പിക്കുളം വാര്‍ഡിലെ 12 കോളനിയില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. കോളനിയുടെ അടിസ്ഥാന വികസനം, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കല്‍, വനം വകുപ്പില്‍ വാച്ചര്‍മാരെ നിയമിക്കുന്നതില്‍ പറമ്പിക്കുളം നിവാസികള്‍ക്ക് പ്രഥമ പരിഗണന നല്‍കല്‍, തൊഴില്‍ രഹിതര്‍ക്ക് ജോലി,  പറമ്പിക്കുളത്ത് റസിഡന്‍ഷ്യല്‍ സ്‌കൂള്‍,  വീടു നിര്‍മാണത്തിന് അധികം തുക, പറമ്പിക്കുളത്ത് എടിഎം കൗണ്ടര്‍, അക്ഷയ സെന്റര്‍ തുടങ്ങിയ ആവശ്യങ്ങള്‍ പരാതി പരിഹാര അദാലത്തില്‍ ഉന്നയിച്ചു. വിവിധ വകുപ്പുകള്‍ക്ക് പരാതി കൈമാറി ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നും പറമ്പിക്കുളത്തെ കോളനികളുടെ വികസനത്തെ വിവിധ വകുപ്പുകള്‍ സംയോജിപ്പ് നടപ്പാക്കുമെന്നും  കെ ബാബു എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ . മുന്‍ എംഎല്‍എ  കെഎ ചന്ദ്രന്‍, വാര്‍ഡ് മെംബര്‍ ശ്രീധരന്‍ പറമ്പിക്കുളം ഡിഎഫ്ഒ മധുസൂദനന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  മുതലമട പഞ്ചായത്ത് ജനപ്രതിനിധികളായ രാധാകൃഷ്ണന്‍, കൃഷ്ണ കുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss