|    Apr 25 Wed, 2018 10:07 pm
FLASH NEWS

എംഎല്‍എ ഓഫിസ് ആക്രമണം; പത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 8th January 2018 | Posted By: kasim kzm

പട്ടാമ്പി: തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഓഫിസിനു നേരെ ഉണ്ടായ ആക്രമണ സംഭവത്തില്‍ പത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തൃത്താല പോലിസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി അബ്ദുള്‍ കരീം (34), ബ്ലോക്ക് സെക്രട്ടറി പി പി സുമോദ് (33), പ്രസിഡന്റ് കെപി. പ്രജീഷ് (32), പിപി വിജീഷ് (31), കെ പി അഭിലാഷ് (30), കെ പി അരുണ്‍ (28), ടിപി ഷറീഷ് (30), പി നിജാസ് (25), പി പൗലോ (26), അരുണ്‍ (26) എന്നി വരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടു.സംഭവ ദിവസം രാത്രി എംഎല്‍എയുടെ വീടുനു നേരെയും ഡിവൈഎഫ്‌ഐയുടെ പ്രകടനവും സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും ഉണ്ടായി. ഈ സംഭവത്തിലും തൃത്താല പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss