|    May 24 Thu, 2018 6:59 am
FLASH NEWS

എംഎല്‍എയെ പുകഴ്ത്തുന്ന ബോര്‍ഡുകള്‍ വച്ചും മാറ്റിയും അണികള്‍

Published : 28th December 2017 | Posted By: kasim kzm

മണ്ണാര്‍ക്കാട്: സിപിഎം ജില്ലാ സമ്മേളനത്തൊടനുബന്ധിച്ച് കുമരംപുത്തുരില്‍ ‘പി കെ ശശി എംഎല്‍എ തങ്ങളുടെ തമ്പുരാനാണെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളില്‍ പികെ ശശിയെ മഹത്വവല്‍ക്കരിച്ച് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബോര്‍ഡുകള്‍ മാറ്റിയത്.
സമ്മേളനം നാളെ തുടങ്ങാനിരിക്കെ സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പി കെ ശശിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നത് അണികള്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. സിപിഎം ന്റെ ഉള്ളിലെ വിഭാഗീയതയാണ് ഈ ബോര്‍ഡിനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായത്. ഒരു മാസം മുന്‍പാണ്‌സി സിപിഎം-സിപിഐ തര്‍ക്കത്തിനിടെ സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് പികെ ശശിയെ തമ്പുരാന്‍ എന്ന് വിളിച്ചാക്ഷേപിച്ചത്.ഇതാണ് ഒരു വിഭാഗം സിപിഎം അണികള്‍ തങ്ങളുടെ തമ്പുരാന്‍ പികെ ശശി തന്നെ ആണെന്ന ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ജില്ലാ സമ്മേളത്തിനിടെ ഇത്തരം ബോര്‍ഡുകള്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന മറുവിഭാഗത്തിന്റെ വിമര്‍ശനം വന്നതോടെ ബോര്‍ഡുകള്‍ മാറ്റി. എന്നാല്‍ സമ്മേളനത്തിന്റെ ഭാഗമായല്ല ബോര്‍ഡ് സ്ഥാപിച്ചതെന്ന ന്യായീകരണമാണ് പാര്‍ട്ടി നേതൃത്വത്തിന്റേത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss