|    Aug 20 Mon, 2018 12:58 am
FLASH NEWS

എംഎല്‍എയുടെ വസതിയിലേക്ക് നിവേദനവുമായി നാളെ ഇരകളുടെ മാര്‍ച്ച്

Published : 4th August 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ കെ വി അബ്ദുല്‍ കാദര്‍ എംഎല്‍എയുടെ വസതിയിലേക്ക് നാളെ നിവേദനവുമായി മാര്‍ച്ച് നടത്തുമെന്ന് ആക്്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭൂസര്‍വേ നിര്‍ത്തിവച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. നിയമപരമായി സമര്‍പ്പിക്കപ്പെട്ട 3000ത്തോളം ഒബ്ജക്ഷനുകളില്‍ ഒന്നുപോലും പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഇപ്പോള്‍ ഭൂസര്‍വേ നടത്തുന്നത്. ഹിയറിങ് നടത്തുന്നതിന് മുമ്പ് തന്നെ ഭൂസര്‍വേ നടത്തുന്നത് വഴി ഹിയറിങ് പ്രഹസനമായെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് പോലെ തങ്ങള്‍ വികസന വിരോധികളല്ലെന്നും 30 മീറ്റര്‍ വീതിയില്‍ ഭൂമി വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ആക്്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്‍എച്ച് 66 ആക്്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, ജില്ലാ കണ്‍വീനര്‍ സി കെ സിവദാസന്‍, താലൂക്ക് ചെയര്‍മാന്‍ വി സിദ്ദീഖ്, കമറുദ്ദീന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss