|    Mar 30 Thu, 2017 8:22 pm
FLASH NEWS

എംഎല്‍എയുടെ ഡ്രൈവറെ മര്‍ദ്ദിച്ചു

Published : 13th October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍നായരുടെ വാഹനത്തിന്റെ ഡ്രൈവറെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. ചെങ്ങന്നൂര്‍ ആലാ വടക്കേതില്‍ വീട്ടില്‍ ജോയിസ് മത്തായി (26)നെയാണ് മര്‍ദ്ദനമേറ്റ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ എണ്ണയ്ക്കാട് പളാന്തറ കോളനിയിലായിരുന്നു സംഭവം. ഇവിടെ ഒരു ക്ലബ്ബിന്റെ 28ാം ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിനെത്തിയതായിരുന്നു എംഎല്‍എ. വാഹനം നിര്‍ത്തിയ ഉടന്‍ ഒരു സംഘം യുവാക്കളെത്തി ഡ്രൈവറുമായി കയര്‍ത്തു സംസാരിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഈ സംഘത്തെ അനുനയിപ്പിച്ച ശേഷം സ്റ്റേജിലേക്കുപോയ എംഎല്‍എ പ്രസംഗിക്കാതെ അല്‍പ്പ സമയത്തിനകം മടങ്ങിയെത്തുകയും ചെയ്തു. വാഹനത്തിനടുത്തെത്തിയപ്പോഴേക്കും ഡ്രൈവറെ മുമ്പ്് പിടിച്ചു തള്ളിയവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നും പറയുന്നു. ആക്രമണത്തില്‍ ഇയാളുടെ വലതു കൈക്ക് ഒടിവു സംഭവിച്ചു. പരിപാടി നടക്കുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും മര്‍ദ്ദനം നടത്തിയവര്‍ കാമറയുടെ ഭാഗത്തു നിന്നു മാറ്റി നിര്‍ത്തിയാണ് മര്‍ദ്ദിച്ചതെന്നു പറയുന്നു. തങ്ങളും വോട്ടു തന്നവരാണെന്നും എംഎല്‍എ തങ്ങളെ അവഗണിക്കുന്നു എന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day