|    Apr 24 Tue, 2018 11:59 am
FLASH NEWS

എംഎല്‍എയുടെ ഇടപെടല്‍ : രണ്ടു പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാരുടെ നിയമനം തടസ്സപ്പെടും

Published : 13th July 2017 | Posted By: fsq

 

മാനന്തവാടി: വെള്ളമുണ്ട, എടവക ഗ്രാമപ്പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന കൂടിക്കാഴ്ച എംഎല്‍എ ഒ ആര്‍ കേളുവിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കാന്‍ നിര്‍ദേശം. രണ്ടു പഞ്ചായത്തുകളിലായി ഒഴിവുള്ള ഇരുപതോളം തസ്തികളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ച് നാളെയും അടുത്ത ദിവസങ്ങളിലുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിലേക്കായി 900ത്തോളം പേര്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി അഞ്ചു സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ 11 പേരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിക്കാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 2012ല്‍ അധികാരം നല്‍കിയത്. അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത് ജില്ലാ സാമൂഹികനീതി ഓഫിസറുടെ നിര്‍ദേശപ്രകാരമാണ്. ശിശുവികസനം സംബന്ധിച്ച് അവഗാഹമുള്ള മൂന്നു വനിതകളുള്‍പ്പെട്ടവരായിരിക്കണം സമിതിയിലുണ്ടാവേണ്ടത് എന്നതു മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജില്ലാ സമൂഹികക്ഷേമ ഓഫിസര്‍ ആവശ്യപ്പെട്ടത് പ്രകാരം പഞ്ചായത്ത് സെക്രട്ടറിമാരും സിഡിപിഒയും തയ്യാറാക്കി നല്‍കിയ പട്ടികയനുസരിച്ച് നാളെ ഇന്റര്‍വ്യൂ നടത്താനിരിക്കെയാണ് ഈ മാസം അഞ്ചിന് മാനന്തവാടി എംഎല്‍എ, സാമൂഹിക പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ ഏകപക്ഷീയത ആരോപിച്ച് സാമൂഹികനീതി ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങളൊന്നുമില്ലാതെയാണ് കൂടിക്കാഴ്ച മാറ്റിവയ്ക്കാനാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട്് സാമൂഹികനീതി ഓഫിസര്‍ വെള്ളമുണ്ട, എടവക പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിയത്. എംഎല്‍എക്ക് അധികാരമില്ലാത്ത വിഷയത്തില്‍ ഇടപെട്ടുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss