|    Oct 17 Wed, 2018 6:33 am
FLASH NEWS

എംഎല്‍എയും നേതാക്കളും ഇടപെട്ടു : മീങ്കര ഡാമിലേക്കു വെള്ളം ഒഴുകിത്തുടങ്ങി

Published : 7th September 2017 | Posted By: fsq

 

കൊല്ലങ്കോട്: ഓണനാളിലും ജനപ്രതിനിധികള്‍ വെള്ളത്തിനായുള്ള ശ്രമം നടത്തി വിജയിച്ചു. കാര്‍ഷിക ആവശ്യത്തിനും കുടിവെള്ള പദ്ധതിക്കും ആശ്രയിക്കുന്ന മീങ്കര ഡാമില്‍ ജലനിരപ്പ് ഉയരാത്തതിനാല്‍ കര്‍ഷകര്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്ന നാല് പഞ്ചായത്തുകളും ആശങ്കയിലായിരുന്നു. എന്നാല്‍ മൂലത്തറ വിയറില്‍ നിന്നും കമ്പാലത്തറ ഏരിയില്‍ നിന്നും വെള്ളം എത്തിയതോടെ  കമ്പാലത്തറ ജലസമൃദ്ധമാണ്. നാല് ദിവസം മുമ്പ് കമ്പാലത്തറ ഏരിയില്‍നിന്നും വെള്ളം കന്നിമാരി കനാല്‍ വഴി ഒഴുക്കിയിട്ടും മീങ്കര ഡാമിലേക്ക് വെള്ളം തുറന്ന് നല്‍കാതെ ഉദ്യോഗസ്ഥര്‍  അനാസ്ഥ കാണിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കന്നിമാരി കനാലിന്റെ ഷട്ടര്‍ തുറക്കാനും മീങ്കര ഡാമില്‍ വെള്ളം എത്തിക്കാനുമായി കെ ബാബു എംഎല്‍എ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ്‌കുമാര്‍ കര്‍ഷകസംഘം നേതാവ് കണ്ടമുത്തന്‍, സുദേവന്‍, തിരുച്ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ഉദ്യോഗസ്ഥരോടും സ്ഥലം എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയോടും ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ആദ്യം അനുകൂല മറുപടി ലഭിച്ചില്ല. എന്നാല്‍ വെള്ളം തുറന്നിട്ടേ സ്ഥലം വിട്ടുപോകൂ എന്ന നിലപാടില്‍ കെ ബാബു എംഎല്‍എയും ജനപ്രതിനിധികളും കര്‍ഷകസംഘം നേതാക്കളും നിലപാട് എടുത്തതോടെയാണ് ഷട്ടര്‍ തുറക്കാന്‍ അനുമതിയായത്.പെരുവെമ്പ് വരെ പോകുന്ന വെള്ളം ഇപ്പോള്‍ കൃഷിക്ക് ആവശ്യമില്ലെന്ന് കര്‍ഷകര്‍ തന്നെ സമ്മതിച്ചിട്ടും വെളളം പാഴാക്കിക്കളയുകയായിരുന്നു. പാഴാക്കികളയുന്ന വെള്ളം മീങ്കര ഡാമിലെത്തിച്ചാല്‍ ജലനിരപ്പ് ഉയരാനും അതുവഴി കുടിവെള്ള പദ്ധതികള്‍ക്കും ഏറെ സഹായകമാണെന്ന് നാട്ടുകാരും പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷമാണ് ഉദ്യോഗസ്ഥരെത്തി മീങ്കര ഡാമിലേക്കുള്ള ഷട്ടര്‍ തുറന്നത്. തുടര്‍ന്ന് സംഘം മീങ്കര ഡാം സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss