|    Jun 25 Mon, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംഎല്‍എമാര്‍ ഗുജറാത്ത് വിട്ടത് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ : കോണ്‍ഗ്രസ്‌

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്ത് കോണ്‍ഗ്രസ്സിലെ 44 എംഎല്‍എമാര്‍ സംസ്ഥാനം വിട്ടത് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് പാര്‍ട്ടി എംഎല്‍എ അമിത് ചൗഡ. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന കുതിരക്കച്ചവടത്തില്‍ നിന്നു രക്ഷപ്പെടാനും ജനാധിപത്യത്തെ സംരക്ഷിക്കാനുമാണ് തങ്ങള്‍ ഗുജറാത്തില്‍ നിന്നു മാറിനിന്നതെന്ന് അമിത് വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയും കുതിരക്കച്ചവട രാഷ്ട്രീയത്തിനു പ്രേരിപ്പിക്കുകയുമാണ്. രക്ഷാബന്ധന്‍ ദിവസമായതിനാലാണ് ഇന്നു തങ്ങള്‍ തിരിച്ചുവന്നതെന്നും 44 എംഎല്‍എമാരില്‍ രണ്ടു പേര്‍ വനിതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി സര്‍ക്കാരുകളുടെ കുതിരക്കച്ചവടത്തെ നേരിടുന്നതിനുള്ള ശക്തമായ പ്രതികരണം എംഎല്‍എമാരെ ഒളിപ്പിച്ചുവയ്ക്കലല്ലെന്ന് ജെഡിയു നേതാവ് അലി അന്‍വര്‍ പറഞ്ഞു.  വോട്ടുകച്ചവടത്തിനായി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ചിലര്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടുന്നു. ചിലര്‍ ഇവിടെ താമസിക്കുന്നു. തീരുമാനം എടുക്കുന്നത് പൊതുജനമാണെന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും മനസ്സിലാക്കണം.  ആത്മരക്ഷയ്ക്കായി മറ്റൊരു സ്ഥലത്തേക്കു പോവുകയെന്നത് ഒരു കുറുക്കുവഴിയാണെന്നും അലി അന്‍വര്‍ പറഞ്ഞു. അതിനിടെ, 44 എംഎല്‍എമാരും തങ്ങളോടൊപ്പമാണെന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss