|    Dec 10 Mon, 2018 7:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംഎല്‍എമാരെ തള്ളി എല്‍ദോസ് കുന്നപ്പിള്ളി

Published : 10th June 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എംഎല്‍എമാര്‍ക്കും വി എം സുധീരനും പി ജെ കുര്യനുമെതിരേ ആഞ്ഞടിച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കഴിഞ്ഞ രണ്ടു വര്‍ഷമായി പിണറായി വിജയന്റെ ഭരണത്തിനെതിരേ മിണ്ടാത്തവര്‍ ഇപ്പോള്‍ ഓലിയിടുന്നത് എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവുമെന്നും എല്‍ദോസ് കുന്നപ്പിള്ളി തേജസിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ ജീവവായുവാണെന്നും അത് തല്ലിക്കെടുത്താനാണ് ഒരുപറ്റം യുവ എംഎല്‍എമാര്‍ ഓലിയിടുന്നതെന്നും എല്‍ദോസ് കുന്നപ്പിള്ളി തുറന്നടിച്ചു. പി ജെ കുര്യന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. വി എം സുധീരന്‍ നല്ല മനുഷ്യനാണെന്നും എന്നാല്‍, എപ്പോഴും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ റിബല്‍ സ്വഭാവമുള്ള ആളാണെന്നും അത് അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss