|    Oct 17 Wed, 2018 12:42 pm
FLASH NEWS

എംഎല്‍എമാരുടെ പ്രാദേശിക ഫണ്ടിലേയ്ക്ക് ഒന്നും അനുവദിച്ചിട്ടില്ല: വി ഡി സതീശന്‍

Published : 25th January 2017 | Posted By: fsq

 

കോട്ടയം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കെ നാളിതുവരെ എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും അനുവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. ഇതിന് പ്രധാന കാരണം ഘടക കക്ഷികളും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫ് കലക്ടറേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം പ്രതികളായി വരുന്ന കേസുകളില്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ ബലമായി മോചിപ്പിക്കുന്ന വിധത്തിലുള്ള അരാജകത്വം നിലനില്‍ക്കുകയാണ്. കേരളീയര്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ജയ അരിയുടെ വില യുഡിഎഫ് ഭരണകാലത്ത് 28 രൂപയായിരുന്നെങ്കില്‍ ഇന്നത് 45ലേക്ക്  ഉയര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന്‍ എക്‌സ് എംഎല്‍എ, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യുഡിഎഫ്. ജില്ലാ കണ്‍വീനര്‍ എംജി മധുസൂധനന്‍, ഘടകക്ഷി നേതാക്കളായ പി എം ഷെരീഫ്, ടി എം ജോസഫ്, ബിജു മറ്റപ്പള്ളില്‍, സലിം ജി മോടയില്‍, അഡ്വ. റ്റോമി കല്ലാനി, കെപിസിസി സെക്രട്ടറിമാരായ അഡ്വ. പി എ സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്,  നേതാക്കളായ യൂജിന്‍ തോമസ്, ജി ഗോപകുമാര്‍, ബിജു പുന്നത്താനം, എം പി സന്തോഷ്‌കുമാര്‍, സുനു ജോര്‍ജ്, ജോണി ജോസഫ്, സണ്ണി തോമസ്, പി എം  സലിം, ജാന്‍സ് കുന്നപ്പള്ളി, എ കെ ചന്ദ്രമോഹന്‍, ബാബു കെ കോര, ജയ്‌ജോണ്‍ പേരയില്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന പിക്കറ്റിങ് സമരത്തിന് യുഡിഎഫ് നോതാക്കന്‍മാരായ സണ്ണികലൂര്‍, നന്ദിയോട് ബഷീര്‍, ബോബന്‍ തോപ്പില്‍, എന്‍ എസ് ഹരിച്ഛന്ദ്രന്‍, ബിജു എസ് കുമാര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss