|    Nov 21 Tue, 2017 5:47 pm
FLASH NEWS
Home   >  National   >  

എംഎല്‍എക്ക് ‘തീവ്രവാദ’ബന്ധമെന്ന് ഫേസ്ബുക്കില്‍ കമന്റ്: രണ്ടുപേര്‍ അറസ്റ്റില്‍

Published : 12th November 2017 | Posted By: shins

പണമ്പൂര്‍:  എംഎല്‍എക്ക് ‘തീവ്രവാദ’ബന്ധമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട രണ്ടുപേര്‍ അറസ്റ്റിലായി. മംഗളൂരു നോര്‍ത്ത് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയ്‌ക്കെതിരേ ഫേസ്ബുക്കില്‍ കമന്റിട്ട അശ്വന്ത് കുമാര്‍ (27), യതീഷ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പണമ്പൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എയ്ക്ക് ‘തീവ്രവാദ’ ബന്ധമുണ്ടെന്ന് കമന്റ് ചെയ്തതിനു പുറമെ സമീപപ്രദേശമായ അങ്കരഗുണ്ഡി ജിഹാദികളുടെയും മോഷ്ടാക്കളുടെയും കേന്ദ്രമാണെന്നും ഇവര്‍ കമന്റ് ചെയ്തിരുന്നു.കോണ്‍ഗ്രസ് ഭാരവാഹികളുടെ പരാതിയിലാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക