|    Nov 13 Tue, 2018 10:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംഎല്‍എക്ക്എതിരായ പരാതി: സര്‍ക്കാരിനെതിരേ വി എം സുധീരന്‍

Published : 10th September 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട നിയമമന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നതിനു നേതൃത്വം നല്‍കുന്ന അത്യപൂര്‍വ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. പി കെ ശശി എംഎല്‍എക്കെതിരേ ഉന്നയിക്കപ്പെട്ട അതീവ ഗൗരവമുള്ള ആരോപണങ്ങളില്‍ നിയമപരമായ നടപടികളെല്ലാം ഒഴിവാക്കി അതെല്ലാം കേവലം പാര്‍ട്ടി പ്രശ്‌നം’മാത്രമാക്കി പരിമിതപ്പെടുത്തുന്നതിന്റെ പ്രധാന പരികര്‍മിയായി സംസ്ഥാനത്തെ നിയമമന്ത്രി തന്നെ മാറിയിരിക്കുന്നത് ഏറെ വിചിത്രമായിരിക്കുന്നു. മന്ത്രി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാടിലൂടെ സുപ്രിംകോടതിയുടെ സുപ്രധാന വിധികളുടെ അന്തസ്സത്തയെ തന്നെ ചോദ്യംചെയ്തിരിക്കുകയാണ്. ഭരണഘടനയോടും നിയമവ്യവസ്ഥയോടും കൂറുപ്രഖ്യാപിച്ച് അധികാരത്തില്‍ വന്നിട്ടുള്ള സംസ്ഥാന നിയമമന്ത്രിയുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാലംഘനംകൂടിയാണ്. ഇനിയെങ്കിലും ഒട്ടും വൈകാതെ തന്റെ മുന്നില്‍ വന്നിട്ടുള്ള വനിതാ നേതാവിന്റെ പരാതി പോലിസിന് കൈമാറി കേസെടുപ്പിക്കാനും അതുവഴി നിയമവാഴ്ച ഉറപ്പുവരുത്താനും നിയമമന്ത്രി തയ്യാറാവണമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.പ്രളയം: കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം നടക്കുന്നുകൊച്ചി: പ്രളയത്തിനുശേഷം കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരള ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ (കേരള ഹാറ്റ്) 10ാമത് വാര്‍ഷിക സമ്മേളനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ച് മോശമായ പ്രചാരണം നടത്തുന്നവരോട് നമുക്കു പറയാനുള്ളത് കേരളം അതിനെയൊക്കെ അതിജീവിച്ച് തിരിച്ചുവന്നുവെന്നതാണ്- അദ്ദേ ഹം പറഞ്ഞു. ടൂറിസത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ. ഇവിടേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ അനുകൂല ഘടകമായ ഹോംസ്റ്റേകളോട് സംസ്ഥാന സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കൊണ്ടുവന്ന് ഹോംസ്റ്റേകളെ തകര്‍ക്കരുത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളായ ടി വി ഷിജി, വി ഡി മജീന്ദ്രന്‍ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു. പ്രഫ. കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മധ്യപ്രദേശ് ടൂറിസം ഡയറക്ടര്‍ എ കെ രജോരിയ, റെസ്‌പോണ്‍സിബിള്‍ ടൂറിസം കോ-ഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, റിയാസ് കോമു, എം പി ശിവദത്തന്‍, ഡോ. മുരളീധരമേനോന്‍, ഫാ. റോയ് എബ്രഹാം, രഞ്ജിനി മേനോന്‍, സന്തോഷ് ടോം, ഷാജി കുറുപ്പശ്ശേരി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss