|    Jan 18 Wed, 2017 3:09 am
FLASH NEWS

എംഎല്‍എക്കു മുന്നില്‍ പരിഭവങ്ങളുടെ ഭാണ്ഡങ്ങള്‍ തുറന്ന് നിശ്ശബ്ദ ജീവിതങ്ങള്‍

Published : 12th July 2016 | Posted By: SMR

താമരശ്ശേരി: എംഎല്‍എക്കുമുന്നില്‍ പരിഭവങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു നിശ്ശബ്ദ ജീവിതങ്ങള്‍. കൊടുവള്ളി മണ്ഡലത്തിലെ ബധിര വിഭാഗത്തിന്റെ പ്രശ്‌ന പരിഹാരത്തിനുവേണ്ടി കാരാട്ട് റസാഖ് എംഎല്‍എ നടത്തിയ പ്രത്യേക സിറ്റിങ് വേദനകളുടെയും അവഗണനകളുടെയും ഭാണ്ഡ ങ്ങള്‍ തുറക്കാനുള്ള വേദികൂടി യായി. താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ മേഖലാ ബധിര കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളും യുവതീ-യുവാക്കളും, സത്രീകളുമടക്കം നൂറ്റി ഇരുപതോളം പേര്‍ പങ്കെടുത്തു.
നിരവധി തവണ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനാസ്ഥകാരണം വീടും മറ്റ് ആനുകൂല്യങ്ങളുംനിഷേധിക്കപ്പെട്ടവര്‍, സംസാര-കേള്‍വി പരിമിതിയുള്ള കുട്ടികളുടെ ചികില്‍സക്കായി കിടപ്പാടം പണയപ്പെടുത്തേണ്ടിവന്നവര്‍,സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പിഞ്ചു കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി പോലുള്ള ചികില്‍സ നല്‍കാന്‍ സാധിക്കാത്തവര്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ ചെറിയ പിശകു കാരണം കെഎസ്ആര്‍ടിസിയിലും, റെയില്‍വേയിലും യാത്രാ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍,വൈകല്യത്തോട് പൊരുതി എസ്എസ്എല്‍സിയും, പ്ലസ്ടുവും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടിയിട്ടും തുടര്‍ പഠനത്തിനുള്ള സൗകര്യം ഇല്ലാതെ പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍, ബധിരയും വിദ്യാസമ്പന്നയുമായ തന്റെ മാതാവിന് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെടുന്ന കുട്ടികള്‍, കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ബധിരനായ തന്റെ ഭര്‍ത്താവിന് പ്രമോഷന്‍ നല്‍കാതെ അവകാശം നിഷേധിക്കുന്നു എന്ന പരാതിയുമായെത്തിയ ഭാര്യ, നാല് സെന്റിലെ കട്ടപ്പുരയില്‍ താമസിക്കുന്ന ബധിരനായ തന്റെ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടെത്തിയ യുവാക്കള്‍,നിത്യ രോഗിയായ മാതാവിന് മരുന്ന് വാങ്ങാനുള്ള സഹായം ചോദിച്ചെത്തിയ ബധിര യുവതികള്‍,ബധിരനായ ഭര്‍ത്താവിന്റെ ഭൂമി രജിസ്‌ട്രേഷനുള്ള സാങ്കേതിക തടസങ്ങള്‍ തീര്‍ത്തു തരണമെന്നാവശ്യപ്പെട്ടെത്തിയ യുവതി, കമ്പ്യൂട്ടര്‍ മള്‍ട്ടി മീഡിയയും സിവില്‍ എഞ്ചിനീയറിങും കഴിഞ്ഞിട്ടും തൊഴില്‍ ലഭിക്കാത്ത ബധിര യുവാവ്, സ്വയം തൊഴില്‍ യൂനിറ്റ് തുടങ്ങാന്‍ ബധിരനായതിനാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ലെന്ന് പരാതിയുമായയെത്തിയ യുവാവ് തുടങ്ങി ബധിര സമൂഹം വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിവരുത്തണമെന്നാവശ്യപ്പെട്ട് വലിയ പ്രതീക്ഷകളുമായാണ് ഇവര്‍ എംഎല്‍എയുടെ സിറ്റി ങില്‍ എത്തിയത്.
രാവിലെ 10. 30 മുതല്‍ ഉച്ചക്ക് 1 മണിവരെ നീണ്ട സിറ്റിങില്‍, അര്‍ഹതയുള്ളവര്‍ക്കെല്ലാ ം സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും അപേക്ഷകള്‍ കൃത്യമായി പരി േശധിച്ച് ബന്ധപ്പെട്ട വകു പ്പു കള്‍ക്ക് സമര്‍പ്പിക്കുമെന്നും ന്യ ായമായ എല്ലാ പ്രശ്‌നങ്ങളും ദൂരീകരിക്കുന്നതിന് നടപടികള്‍ കൈകൊള്ളുമെന്നും എംഎല്‍എഉറപ്പ് നല്‍കി. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി അധ്യക്ഷത വഹിച്ചു. എസ്ഡബ്ല്യുഎസ് പ്രസിഡന്റ് വി പി ഉസ്മാന്‍, സെക്രട്ടറി ഉസ്മാന്‍ പി ചെമ്പ്ര, വ കെ മുഹമ്മദകുട്ടിമോന്‍്, സിനിഷാജി, സുബൈര്‍ വെഴുപ്പൂര്‍, വി കെ അഷ്‌റഫ്, പി അബ്ദുറഹ്മാന്‍,വിബീഷ് ബാല്‍, എം.മനോജ്, കെ കെ ദിനൂപ്, മുഹമ്മദ് ഉനൈസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക