|    Jan 23 Mon, 2017 6:21 pm
FLASH NEWS

എംഎന്‍ ലക്ഷം വീട് കോളനികള്‍ നവീകരിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 27th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിലുള്ള എംഎന്‍ ലക്ഷംവീട് കോളനികള്‍ പുനരുദ്ധരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥന ഭവന നിര്‍മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ എംഎന്‍ ലക്ഷം വീട് കോളനി പുനരുദ്ധാരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മടിക്കൈ പഞ്ചായത്തിലെ ബങ്കളം, എരിക്കുളം, പടന്ന പഞ്ചായത്തിലെ വടക്കെപ്പുറം, നീലേശ്വരം നഗരസഭയിലെ പാലത്തടുക്കം പുത്തിരിയടുക്കം,  ൈപവളിഗ പഞ്ചായത്തിലെ ബായിക്കട്ട, പിലീക്കോട് പഞ്ചായത്തിലെ ചൂരിക്കൊവ്വല്‍, പുത്തിഗെ പഞ്ചായത്തിലെ കട്ടത്തടുക്ക, ചെമനാട് പഞ്ചായത്തിലെ കോളിയടുക്കം തലക്ലായി, ചെങ്കള പഞ്ചായത്തിലെ എരിയപ്പാടി എന്നീ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 76.80 ലക്ഷം രൂപയാണ് ജില്ലയില്‍ ഇതിനായി അനുവദിക്കുന്നത്.
പള്ളിക്കര പഞ്ചായത്തിനേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2008ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്ഷം വീട് പുനരുദ്ധാരണ ബംബര്‍ ഭാഗ്യക്കുറി വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച 6,16,63,260 രൂപ ഉപയോഗിച്ച് വിവിധ ജില്ലകളില്‍ കോളനി നവീകരണം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്.
കുടിവെള്ള സംവിധാനം ഒരുക്കല്‍, വാട്ടര്‍ ടാങ്ക്, റോഡ്, കല്‍വര്‍ട്ട് നിര്‍മാണം, വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കല്‍, നടപ്പാത നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. യോഗത്തില്‍ സംസ്ഥാന ഭവന നിര്‍മാണ ചീഫ് എന്‍ജിനീയര്‍ രാജീവ് കരീല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി പി യൂസഫ്, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, എഡിഎം കെ അംബുജാക്ഷന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക