|    Jan 19 Thu, 2017 12:19 pm
FLASH NEWS

എംഎച്ച്ഇഎസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം;നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്; മണിയൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

Published : 1st October 2016 | Posted By: Abbasali tf

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, മണിയൂര്‍ ഗ്രാമപ്പഞ്ചായത്തംഗം എന്നിവരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയോടെയാണ് സംഭവത്തിന് തുടക്കം. പരിക്കേറ്റ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി കണ്ണംകുഴിയില്‍ അര്‍ജുനന്‍, ഏരിയാ ജോ.സെക്രട്ടറി മിഥുന്‍ലാല്‍ എന്നിവരെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ യൂനിറ്റ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അര്‍ജുന്‍. ഇതിനിടെ എംഎസ്എഫുകാര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു. അതേസമയം കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ മണിയൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മങ്കര പത്താം വാര്‍ഡ് അംഗവും എംഎസ്എഫ് ജില്ലാ കമ്മിറ്റിയംഗവും യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ എടവത്ത് നടക്കല്‍ അഹമ്മദ് സ്വാലിഹിന്് (25) ആണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സ്വാലിഹിനെ അക്രമിച്ചത്. കോളജ് പരിസരത്തുവച്ച് എംഎസ്എഫ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനെത്തിയതായിരുന്നു അഹമ്മദ് സ്വാലിഹ്. വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വാലിഹിന്് തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഘര്‍ഷത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ അമ്രാസ് പി, സഫറലി ടി, ഷബീബ് ഇകെ, സാലിം, ജംഷീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകര സീയം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോളജിലെത്തിയ സാലിഹിനെ കോളജിനു മുമ്പില്‍ തടിച്ചു കൂടിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു.  മര്‍ദനമേറ്റ മുഹമ്മദ് സാലിഹിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകന്‍ സ്വാലിഹിനെ അത്യാഹിതവിഭാഗത്തില്‍ വച്ച് ഒരു സംഘം മര്‍ദിച്ചു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ എസ്എഫ്‌ഐ യൂനിറ്റ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയഅര്‍ജുനനെ പോര്‍ട്ടിക്കോവിന് സമീപത്തുവച്ചാണ് മര്‍ദിച്ചത്.  സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവരെ വടകര എസ്‌ഐ വിപിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായും ആക്ഷേപമുണ്ട്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം രജീഷ്്, ഡിവൈഎഫ്‌ഐ മണിയൂര്‍ വില്ലേജ് കമ്മിറ്റിയംഗം പി ശരത്ത്, എസ്എഫ്‌ഐ ഏരിയാക്കമ്മിറ്റിയംഗങ്ങളായ ആദര്‍ശ്, അമര്‍ജിത്ത് ഉള്‍പ്പെടെയുള്ളവരെയാണ് പോലിസ് മര്‍ദിച്ചത്. സംഭവത്തില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎം അക്രമത്തിനെതിരെ ശനിയാഴ്ച മണിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കാന്‍ മണിയൂര്‍ യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക