|    Jun 20 Wed, 2018 1:50 am
Home   >  News now   >  

എംഎം മണിയുടെ ഇളയസഹോദരന്‍ സനകന്‍ അന്തരിച്ചു

Published : 9th October 2017 | Posted By: mi.ptk

അടിമാലി: സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്‍ (56) നിര്യാതനായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.

രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയില്‍ വഴിയരുകില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പോലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് നടക്കും. ഇദ്ദേഹത്തിന്റെ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് എം.എം. മണി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss