|    Nov 16 Fri, 2018 9:44 am
FLASH NEWS
Home   >  Kerala   >  

എംഎം അക്ബറിന് ജാമ്യം

Published : 9th March 2018 | Posted By: mi.ptk

കൊച്ചി:പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാനും മുജാഹിദ് പ്രഭാഷകനുമായ എം എം അക്ബറിന് ജാമ്യം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒമ്പത്) ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

 

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ ഭാഗം സ്‌കൂള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പോലിസ് കേസെടുത്തിരുന്നു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ 7നാണ് പാലാരിവട്ടം പോലിസ് കേസെടുത്തത്. പാഠഭാഗം അനുചിതമായതിനാല്‍ അതു പഠിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി കേസിന്റെ ആദ്യഘട്ടത്തില്‍ അക്ബര്‍ പോലിസിനു വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, തുടരന്വേഷണത്തില്‍ അക്ബറിനെ പ്രതി ചേര്‍ക്കുകയായിരുന്നു. 153എ, 1എ, 1ബി34 വകുപ്പുകള്‍ പ്രകാരമാണ് അക്ബറിനെതിരേ പോലിസ് കേസെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss