|    Aug 17 Thu, 2017 5:13 am
FLASH NEWS

എംഇഎസ് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് : യൂനിവേഴ്‌സിറ്റി നിയമ പ്രകാരം നടത്തണമെന്ന്

Published : 7th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എം ഇഎസ് കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ് യൂനിവേഴ്‌സിറ്റി നിയമപ്രകാരം നടത്തണമെന്ന് എസ്എഫ്‌ഐ പൊന്നാനി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. 2017-2018 അധ്യായന വര്‍ഷ െത്ത കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ പൊന്നാനി എം ഇഎസ് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്് പക്ഷപാതപരമായി ബോധപൂര്‍വം അട്ടിമറിക്കാന്‍ ചില അധ്യാപകരും യുഡിഎസ്എഫ് പ്രവര്‍ത്തകരും ശ്രമിച്ചു. അതിന്റെ ഭാഗമായി എസ്എഫ്‌ഐയുടെ രണ്ട് നോമിനേഷനുകള്‍ തള്ളിക്കളഞ്ഞു. യൂണിവേഴ്‌സിറ്റി നിയമപ്രകാരം നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയ്യതി മൂ ന്ന് ആണ്. എന്നാല്‍ കോളജില്‍ അത് രണ്ടിലേക്ക് മാറ്റിയിരുന്നു. അതുപോലെ ഒന്നിന് രാവിലെ 10നാണ് ഇലക്ട്‌റല്‍റോള്‍ പബ്ലിഷ് ചെയ്യണ്ടത്. എന്നാല്‍ അന്നേദിവസം വൈകീട്ട് 5 മണിക്കാണ് ഭാഗികമായ ഇലക്ട്‌റല്‍റോള്‍ പബ്ലിഷ് ചെയ്യുന്നത്. കോളജിലെ റിട്ടേര്‍ണിങ് ഓഫിസര്‍ നിരുത്തരവാദിത്വമായ തീരുമാനമാണ് സ്വീകരിച്ചത്.  ഒ ന്നിന് തന്ന നോമിനേഷന്‍ ഫോമില്‍ സെക്കന്‍ഡ് പ്രൊപ്പേ ാസറുടെ പേരെഴുതാന്‍ കോളമുണ്ടായിരുന്നില്ല. അതിനെ ചോദ്യം ചെയ്തതിന്റെ ഭാഗമായി രണ്ടിന് 10മണിക്കാണ് റിട്ടേര്‍ണിങ് ഓഫിസര്‍ കൃത്യമായ നോമിനേഷന്‍ തരാന്‍ തയ്യാറായത്. കോളേജ് യൂണിയന്‍ ഇലക്ഷന്‍ നിയമാവലി പ്രകാരം ഇലക്ട്‌റല്‍റോള്‍ കോളേജ് ഓഫിസില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് നിയമമുണ്ടെന്നിരിക്കെ റിട്ടേര്‍ണിങ് ഓഫിസര്‍ അത് നല്‍കിയില്ല. ബോധപൂര്‍വം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചില അധ്യാപകരുടെയും യുഡിഎസ്എഫ് പ്രവര്‍ത്തകരുടെയും നടപടിയില്‍  പ്രതിഷേധിക്കുന്നതോടൊപ്പം ജനാധിപത്യ രീതിയില്‍ യൂണിവേഴ്‌സിറ്റി നിയമപ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ടു.   യോഗത്തില്‍ എ എം സാജിദ്, ഐ പി മഹറൂഫ്, റാഫി,ജിഷ്ണു, ഷാമില്‍, ശില്‍പ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക