|    Oct 19 Fri, 2018 12:24 am
FLASH NEWS

എംഇഎസ് കോളജ് ഇന്ന് തുറക്കും

Published : 11th September 2017 | Posted By: fsq

 

പൊന്നാനി: ഓണാവധിക്ക് ശേഷം പൊന്നാനി എംഇഎസ് കോളജ് ഇന്ന്  തുറക്കും. അതേസമയം പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആഴ്ചകളായി കോളജിനു മുന്നില്‍ സത്യാഗ്രഹ സമരം നടക്കുണ്ട്. ഇന്നു മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാവും തീരുമാനം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിനു മുന്നില്‍ പ്രതിഷേധ പരിപാടിയും  നടക്കും. നേരത്തെ എസ്എഫ്‌ഐയുടെ അക്രമത്തെ ന്യായീകരിക്കാന്‍ മടി കാണിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റിയിലും എസ്എഫ്‌ഐ സമരത്തിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി  തീരുമാനമെടുത്തിട്ടുണ്ട്. കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഒന്നര മാസം മുമ്പുണ്ടായ അക്രമത്തില്‍ പതിനൊന്ന് എസ്എഫ്‌ഐ വിദ്യാര്‍ഥികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. കൂടാതെ മറ്റുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കെതിരേയും നടപടിയെടുത്തിരുന്നു.  പതിനഞ്ച് ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥികളെ തിരിച്ചെടുത്തെങ്കിലും, നാശനഷ്ടമുണ്ടാക്കിയതിനാല്‍ ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് കോളജ് അധികൃതരുടെ തീരുമാനിച്ചിരുന്നു.  നഷ്ടപരിഹാര തുക നല്‍കിയാല്‍ മാത്രമേ ഇവരെ ക്ലാസില്‍ കയറ്റേണ്ടതുള്ളൂ എന്ന നിലപാടിലാണ് എംഇഎസ് കോളജ് അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss