|    Aug 20 Sun, 2017 7:46 am
FLASH NEWS

എംഇഎസ് കോളജിലെ എസ്എഫ്‌ഐ ആക്രമണം ; അക്രമികളെ സംരക്ഷിക്കുന്ന സമീപനത്തില്‍ നിന്ന് സ്പീക്കറുടെ ഓഫിസ് പിന്തിരിയണം

Published : 8th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും എസ്എഫ്‌ഐ അക്രമം കൊണ്ട് കോളജ് അടച്ചിയേണ്ട സ്ഥിതി വിശേഷമാണുള്ളതെന്നും ഇത്തരം അനിഷ്ടസംഭവങ്ങള്‍ നടക്കുമ്പോഴും സ്പീക്കറും സ്ഥലം എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍ മൗനം പാലിക്കുന്നത് അപകടകരമാണെന്നും യുഡിഎസ്എഫ് കുറ്റപ്പെടുത്തി. കോളേജില്‍ നടമാടിയ അക്രമസംഭവങ്ങള്‍ മാനേജ്‌മെന്റിന്റെയും പ്രിന്‍സിപ്പിളുടെയും ഒത്താശയോടെയാണ് എസ്എഫ്‌ഐ ചെയ്തത്. സിസിടിവി മോഷണമടക്കം എസ്എഫ് ഐ സമീപകാലത്ത് ചെയ്ത അക്രമ സംഭവങ്ങളില്‍ മാനേജ്‌മെന്റും എസ്എഫ്‌ഐ യും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം പൊതുസമൂഹം തിരിച്ചറിയണമെന്നും യുഡിഎസ്എഫ് നേതാക്കള്‍ പറഞ്ഞു. സെമസ്റ്റര്‍ലാബ് പരീക്ഷകള്‍  നടക്കേണ്ടതുള്ളതിനാല്‍ കോളജ് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. രക്ഷിതാക്കളും അധികൃതരും ഇടപെട്ട് കോളേജിലെ സമാധാനന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയു ം ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തി കോളേജ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകണമെന്നും യുഡിഎസ്എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഫര്‍ഹാന്‍ ബിയ്യം, കെ അനീഷ്,  എം പി അമിത, മുഹമ്മദ് ഫൈസല്‍,  ആത്തിഫ് സാദത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക