|    Jul 20 Fri, 2018 4:54 am
FLASH NEWS

എംഇഎസിലെ എന്‍എസ്എസ് ദേശീയ സെമിനാര്‍ എസ്എഫ്‌ഐ അലങ്കോലപ്പെടുത്തി

Published : 27th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്‌ഐ യുടെ അക്രമങ്ങള്‍ വീണ്ടും. എന്‍എസ്എസ് ദിനത്തോടനുബന്ധിച്ച് കോളജില്‍ വെച്ച് നടന്ന സെമിനാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. മുദ്രാവാക്യം വിളിച്ചും ഭീഷണിപ്പെടുത്തിയും എത്തിയ വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ തടയുകയായിരുന്നു. ഇതോടെ ചടങ്ങിനെത്തിയ മറ്റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ പേടിച്ച് സ്ഥലം വിട്ടു. നേരത്തെ അച്ചടക്കരാഹിത്യത്തിന് കോളജ് പുറത്താക്കിയ വിദ്യാര്‍ത്ഥികളുടെ നേതൃത്യത്തിലാണ് സമരങ്ങള്‍ നടന്നത്. കോളജില്‍ രാഷ്ട്രിയം നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരങ്ങളും പ്രകടനങ്ങളും പാടില്ലാത്തതാണ്. കോടതിയുടെ ഈ വിലക്ക് ലംഘിച്ചാണ് കോളജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ തടസ്സപ്പെടുത്തിയത്. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോളജ് അധികൃതരുടെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss