|    Mar 27 Mon, 2017 4:32 am
FLASH NEWS

ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരി; കങ്കണ ഋത്വിക്കിനയച്ച ഈമെയിലുകള്‍ പുറത്ത്

Published : 22nd April 2016 | Posted By: swapna en

Kangana-Hrithik.new

മുംബൈ: ബോളിവുഡ് താരം ഋത്വിക്ക് റോഷനും കങ്കണ റണൗത്തും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള കങ്കണയുടെ ഈമെയിലുകള്‍ പുറത്തായി. ഋത്വിക്ക് തന്നെയാണ് കങ്കണ തനിക്കയച്ച 3,000ത്തിലധികം ഈമെയിലുകള്‍  സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിന് സമര്‍പ്പിച്ചത്. ഇവ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ മെയിലുകളില്‍ ചിലത് ദേശീയ മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. തന്നെ കങ്കണ പിന്തുടരുന്നതായുള്ള ഋത്വിക്കിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഈമെയില്‍ സന്ദേശങ്ങള്‍.  താരങ്ങള്‍ തമ്മിലുള്ള പോരില്‍ ഋത്വിക്കിന്റെ ഭാഗം ശരിവയ്ക്കുന്നതാണ് ഈമെയില്‍ സന്ദേശങ്ങളെന്ന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ അറിയിച്ചു.

കങ്കണ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോമിന് അടിമയാണെന്ന് ഈമെയിലില്‍ സമ്മതിക്കുന്നുണ്ട്.
ഒരു വ്യക്തിക്ക് തന്റെ സാമൂഹികമായ ഇടപെടലില്‍ തടസ്സം സൃഷ്ടിക്കുന്ന ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം നേരിടുന്ന വ്യക്തിയാണ് കങ്കണയെന്ന് ഹൃത്വിക് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നേരത്തെ ആരോപിച്ചിരുന്നു. ആ സമയത്ത് ആ ആരോപണം ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഋത്വിക്കിന്റെ ഈമെയില്‍ മറ്റൊരാള്‍ ഹാക്ക് ചെയ്തതായും കേസ്സുണ്ട്. ഇയാളാണ് കങ്കണയ്ക്ക് മെയില്‍ അയച്ചതെന്ന് ഋത്വിക്ക് പരാതിയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക