|    Sep 23 Sun, 2018 9:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ല: കോണ്‍ഗ്രസ്

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആര്‍എസ്എസ് പരിപാടിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്. ഈ നിമിഷം വരെ ഇത്തരമൊരു ക്ഷണം വെറും ഭാവന മാത്രമാണെന്നും ഊഹാപോഹങ്ങള്‍ക്കു മുകളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചാല്‍ മാത്രം ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിക്കു ക്ഷണം ലഭിച്ചിട്ടില്ലെന്ന് എഐസിസി വക്താവ് ജയ്പാല്‍ റെഡ്ഡിയും വ്യക്തമാക്കി.
ഭാവിയിലെ ഇന്ത്യ ആര്‍എസ്എസ് കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ അടുത്ത മാസം 17 മുതല്‍ 19 വരെ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച യോഗത്തിലേക്ക് രാഹുലിനെ ക്ഷണിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്ത പരന്നത്. രാഹുല്‍ ഗാന്ധിക്കു പുറമേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പരിപാടിയിലേക്കു ക്ഷണിക്കുമെന്നും സൂചനകളുണ്ടായിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അധ്യക്ഷതയിലാണ് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ത്രിദിന ചര്‍ച്ച സംഘടിപ്പിക്കുന്നത്. രാഹുലിനും യെച്ചൂരിക്കും പുറമേ പ്രതിപക്ഷ നിരയിലെ മറ്റു പ്രമുഖ നേതാക്കളെയും ചര്‍ച്ചയ്ക്കായി ആര്‍എസ്എസ് ക്ഷണിക്കുമെന്നാണു വാര്‍ത്തകള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss